Kerala
52 പള്ളികള്‍ക്ക് മുമ്പില്‍ യാക്കോബായ സഭ റിലേ സത്യാഗ്രഹം തുടങ്ങി

കൊച്ചി | ഇരു സഭകളും തമ്മിലുള്ള തര്‍ക്ക വിഷയങ്ങളില്‍ പ്രത്യക്ഷ സമരം ആരംഭിച്ച് യാക്കോബായ സഭ. സര്‍ക്കാര്‍ ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ റിലേ സത്യാഗ്രഹ സമരം തുടങ്ങി. എല്ലാ ഭദ്രാസനങ്ങളിലും സമരമുണ്ട്. പളളി നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ഇവരുടെ ആവശ്യം. ഓര്‍ത്തഡോക്സ് വിഭാഗവുമായി ഇനി ഒരു ചര്‍ച്ചക്കില്ലെന്നും ഇവര് നേരത്തെ അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
---- facebook comment plugin here -----