Connect with us

International

കൊവിഡ്: 24 മണിക്കൂറിനിടെ ലോകത്ത് 9,000ത്തിലധികം പേര്‍ക്ക് ജീവഹാനി; രോഗബാധിതരുടെ എണ്ണത്തിലും കുറവില്ല

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,000ലേറെപ്പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം രോഗബാധിതരുടെ എണ്ണത്തിലും കുറവില്ല. കൊവിഡ് ബാധിച്ച് ഒരു ദിവസത്്തിനിടെ 9,198 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് എന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമെ 569,936 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും ചെയ്തു. ഇതോടെ ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 62,550,616 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,457,505 ഉം ആയി. 43,178,112 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

17,914,999 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 105,233 പേരുടെ നില അതീവ ഗുരുതരമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍, ഇറ്റലി, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, ജര്‍മനി, പോളണ്ട്, പെറു, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളത്.

---- facebook comment plugin here -----

Latest