Covid19
ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കൊവിഡ്

![]() എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമലയില്‍ ഇതുവരെയുള്ള വരുമാനം രണ്ട് കോടിയില്‍ താഴെയാണ്. വരുമാനം 45 മുതല്‍ 50 കോടി രൂപ വരെ വരേണ്ട സ്ഥാനത്താണ് ഇത്. ശബരിമലയിൽ ഭക്തരുടെ എണ്ണം കൂട്ടാമെന്നാണ് ബോർഡിൻ്റെ അഭിപ്രായമെന്ന് എൻ വാസു പറഞ്ഞു. നേരിയ വർധനവ് മാത്രമേ ഉണ്ടാകൂ എന്നും ഇത് സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും എൻ വാസു പറഞ്ഞു.
എന്നാൽ വർധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സർക്കാർ തീരുമാനിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.അതിന് ശേഷം വെർച്വൽ ക്യൂ ബുക്കിങ്ങ് തുടങ്ങുമെന്നും എൻ വാസു അറിയിച്ചു.
|
---- facebook comment plugin here -----