Connect with us

Organisation

കർഷകർ ശത്രുക്കളല്ല, ഭരണകൂടം നിലപാടുമാറ്റത്തിന് തയ്യാറാകണം: എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | കർഷകർ ശത്രുക്കളല്ലെന്നും അവകാശങ്ങൾ നേടിയെടുക്കാൻ അവർക്ക് നിരന്തരമായി ഭരണകൂടത്തോട് സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം ദുഃഖകരമാണെന്നും എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. മണ്ണിനോടു മല്ലിടുന്ന കർഷകരുടെ വിയർപ്പിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്. അതിനുള്ള കടപ്പാടും പിന്തുണയുമാണ് രാജ്യം അവർക്ക് തിരിച്ചുനൽകേണ്ടത്. എന്നാൽ കമ്പോളകുത്തകകളുടെ ഇംഗിതത്തിനനുസരിച്ച് നിയമനിർമാണങ്ങൾ നടത്തിയും തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നും കാർഷിക സമൂഹത്തെ പ്രയാസപ്പെടുത്തുന്ന നിലപാടുകളാണ് ഭരണകൂടം നിരന്തരമായി ആനുവർത്തിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള സാഹചര്യങ്ങൾ ഇല്ലാതിരിക്കാനും ഉൽപ്പന്നങ്ങൾക്കും കർഷകരുടെ അധ്വാനത്തിനും അർഹമായ പരിഗണന ലഭിക്കുന്നു എന്ന് ഉറപ്പാക്കാനുമുതകുന്ന നിലപാടുമാറ്റത്തിന് ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണം.
രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും തെറ്റു തിരുത്താൻ ഭരണകൂടത്തിന് ഇതൊരു നിമിത്തമാക്കട്ടെ എന്നും എസ് വൈ എസ് കൂട്ടിച്ചേർത്തു. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. എ പി  അബ്ദുൽഹക്കീം അസ്ഹരി, ആർ പി ഹുസൈൻ ഇരിക്കൂർ, എം വി സിദ്ദീഖ് സഖാഫി, എം എം  ഇബ്‌റാഹിം, എം അബൂബക്കർ പടിക്കൽ, എം പി അബ്ദുൽ ജബ്ബാർ സഖാഫി എന്നിവർ സംബന്ധിച്ചു.

Latest