Connect with us

National

കര്‍ഷകരെ നേരിടാന്‍ ജവാന്മാര്‍; മോദി ഭരണത്തിന്റെ ധിക്കാരം വ്യക്തമാക്കുന്നത്- രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | സമരം ചെയ്യുന്ന കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പോലീസ് നടപടികളില്‍ കര്‍ഷകസമരത്തെ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നീക്കം അപകടകരമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വൃദ്ധനായ ഒരു കര്‍ഷകനെതിരെ ലാത്തിവീശുന്ന ജവാന്റെ ചിത്രം പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. സര്‍ക്കാര്‍ സമീപനം ഏറെ ദുഃഖകരമാണ്. ജയ് ജവാന്‍ ജയ് കിസാന്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യം എന്നാല്‍ കര്‍ഷകര്‍ക്കെതിരെ ജവാന്മാരെ അണിനിരത്തുന്ന അവസ്ഥയിലേക്കാണ് മോദി ഭരണത്തിന്റെ ധിക്കാരം എത്തിയിരിക്കുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.

ബി ജെ പി ഭരണത്തില്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നോക്കണമെന്ന് പ്രിയങ്ക പ്രതികരിച്ചു. ബി ജെ പിയുടെ സമ്പന്ന സുഹൃത്തുക്കള്‍ ഡല്‍ഹിയിലേക്ക് വരുമ്പോള്‍ അവര്‍ക്ക് ചുവപ്പുപരവതാനി വിരിച്ചാണ് സ്വീകരണം. എന്നാല്‍ കര്‍ഷകര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ റോഡുകള്‍ കുഴികളുണ്ടാക്കിവെക്കുന്നു. കര്‍ഷകവിരുദ്ധ നിയമങ്ങളുണ്ടാക്കുമ്പോള്‍ അതൊക്കെ ശരിയും. കര്‍ഷകര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ അത് തെറ്റുമാവുന്നതെങ്ങനെയെന്നും പ്രിയങ്ക ചോദിച്ചു.

 

 

---- facebook comment plugin here -----

Latest