National
'കര്‍ഷക ക്ഷേമത്തിനുള്ള ഓര്‍ഡിനന്‍സ് എന്തുകൊണ്ടില്ല?'; നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ അഖിലേഷ്

ലക്‌നോ | നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ യു പി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഓര്‍ഡിനന്‍സിനെ തന്റെ പാര്‍ട്ടി നിയമസഭയില്‍ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പകരം കര്‍ഷക ക്ഷേമത്തിനും തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും ഉതകുന്ന ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരാന്‍ യോഗി സര്‍ക്കാരിനോട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നിര്‍ബന്ധിത മത പരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സ്-2020ല്‍ ഗവര്‍ണര്‍ ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു അഖിലേഷിന്റെ പ്രതികരണം.
---- facebook comment plugin here -----