Connect with us

National

ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിനത്തിലേക്ക്; കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന് സമരക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമത്തിനെതിരെയുള്ള കര്‍ഷക സമരം മൂന്നാം ദിനവും തുടരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍ സമരത്തിന് അവുവാദം നല്‍കിയതിനെത്തുടര്‍ന്ന് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് മറ്റൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിനത്തില്‍ സംഘര്‍ഷപരമായിരുന്നു.ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഗുവുല്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ രാവിലെ മുതല്‍ പലതവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗവുമുണ്ടായി. എന്നാല്‍ പിന്‍മാറാന്‍ കര്‍ഷകര്‍ ഒരുക്കമായിരുന്നില്ല. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3 ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയെങ്കിലും നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന നിലപാടിലാണ് സമരക്കാര്‍

Latest