Connect with us

National

വായ്പാ തട്ടിപ്പ്; ഒഡീഷയില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യക്കു ശ്രമിച്ചു

Published

|

Last Updated

ഭുവനേശ്വര്‍ | വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒഡീഷ നിയമസഭക്കു മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്ന് കര്‍ഷകരെ സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിച്ചു. കട്ടക്ക് സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് ബേങ്കിന്റെ അതഗര്‍ ശാഖയില്‍ നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ആത്മഹത്യാ ശ്രമം. ബേങ്കിലെ തങ്ങളുടെ അക്കൗണ്ട് നമ്പറുകള്‍ ഉപയോഗിച്ച് ചിലര്‍ പണം വായ്പയെടുത്തെന്നും ഇപ്പോള്‍ ഈ തുക തിരിച്ചടക്കാന്‍ തങ്ങളെ ബേങ്ക് നിര്‍ബന്ധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

വായ്പാ ക്രമക്കേടുകള്‍ക്കെതിരെ നിരവധി കര്‍ഷകര്‍ കട്ടക്ക് സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് ബേങ്കിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഏതാണ്ട് ഒരുകോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. സംസ്ഥാന സഹകരണ വകുപ്പു മന്ത്രി റാണേന്ദ്ര പ്രതാപ് സ്വെയിനിന്റെ സഹോദരനും ബേങ്കിന്റെ പ്രസിഡന്റുമായ ബിരേന്ദ്ര പ്രതാപ് സ്വെയിനിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ഇരകള്‍ ആരോപിക്കുന്നു.