Connect with us

National

ഒരു പകൽ, ഇരട്ടപ്രഹരമേറ്റ് തൃണമൂൽ; മന്ത്രി രാജിവെച്ചതിന് പിന്നാലെ മറ്റൊരു എം എല്‍ എ. ബി ജെ പിയില്‍

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു ദിവസത്തിനിടെ ഇരട്ട പ്രഹരം. തൃണമൂല്‍ നേതാവ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാന എം എല്‍ എ മിഹിര്‍ ഗോസ്വാമി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. സുവേന്ദു അധികാരിയും ബി ജെ പിയില്‍ ചേരുമെന്നാണ് സൂചനകള്‍.

ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് വെച്ചാണ് മിഹിര്‍ ഗോസ്വാമി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തുടക്കം മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു ഗോസ്വാമി. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോസ്വാമി പാര്‍ട്ടി വിട്ടത് മമതക്ക് തിരിച്ചടിയാകും.

ഒക്ടോബര്‍ 31ന് തന്നെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും ഗോസ്വാമി രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രശാലി പ്രശാന്ത് കിഷോറിന്റെ സ്വാധീനം പാര്‍ട്ടിയിലുണ്ടാകുന്നതിന്റെ അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.