Ongoing News
ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട | ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനുമാണ് രോഗം ബാധിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ദിവസം ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഇതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പി പി ഇ കിറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നു.
---- facebook comment plugin here -----