Connect with us

Techno

5ജി കരുത്തോടെ നോട്ട് 9 സീരീസില്‍ പുതിയ മോഡലുകളുമായി റെഡ്മി

Published

|

Last Updated

ബീജിംഗ് | 5ജി ശേഷിയോടെ നോട്ട് 9, നോട്ട് 9 പ്രോ എന്നിവയും നോട്ട് 9 4ജിയും വിപണിയിലിറക്കി റെഡ്മി. ചൈനീസ് വിപണിയിലാണ് എത്തിച്ചത്. ഇവയുടെ അന്താരാഷ്ട്ര വിപണിയിലെ ലഭ്യത ഷവോമി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പുറകുവശത്ത് നാല് ക്യാമറകളുള്ള നോട്ട് 9 പ്രോ 5ജിയുടെ പ്രൈമറി വരുന്നത് 108 മെഗാപിക്‌സല്‍ ആണ്. എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,820 എം എ എച്ച് ബാറ്ററിയും 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സവിശേഷതയുമുണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് റെഡ്മി നോട്ട് 9 5ജിക്കുള്ളത്. 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 8, 2 മെഗാപിക്‌സല്‍ വീതമാണ് ബാക്കിയുള്ള ക്യാമറകള്‍. 13 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ബാറ്ററിയും 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറയുള്ള നോട്ട്9 4ജിയുടെ പ്രൈമറി 48 മെഗാപിക്‌സല്‍ ആണ്. എട്ട്, രണ്ട് മെഗാപിക്‌സല്‍ വീതമാണ് ബാക്കി ക്യാമറകള്‍. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 6,000 എം എ എച്ച് ബാറ്ററിയാണുള്ളത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗും വരുന്നുണ്ട്.

Latest