National
പഞ്ചാബിലെ 26/11; കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ സുഖ്ബീര്‍ സിംഗ് ബാദല്‍

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ഹരിയാണ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍. ഡല്‍ഹി ചലോ മാര്‍ച്ചിനെതിരായ നടപടികളോട് പ്രതികരിക്കവേ ഇത് പഞ്ചാബിലെ 26/11″ ആണെന്ന് അദ്ദേഹം ആരോപിച്ചു. സമരം ചെയ്യാനുള്ള ജനാധിപത്യപരമായ അവകാശത്തെ ഹനിക്കുന്ന നടപടികളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സമാധാനപരമായ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര, ഹരിയാന സര്‍ക്കാറുകളുടെ അകാലിദള്‍ അപലപിക്കുന്നതായി ബാദല്‍ പറഞ്ഞു. ഹരിയാന അതിര്‍ത്തിയില്‍ പോലീസിനെ ഉപയോഗിച്ച് കര്‍ഷക സമരത്തെ നേരിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രക്ഷോഭകര്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ഹരിയാന അടച്ചുകളഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തലസ്ഥാനത്തേക്ക് നീങ്ങുന്ന പക്ഷോഭകര്‍ പഞ്ചാബില്‍നിന്ന് ഹരിയാണയിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ഹരിയാണഅതിര്‍ത്തി പൂര്‍ണമായും അടച്ചിരിക്കുകയാണ്. പ്രക്ഷോഭകരെ തുരത്തുന്നതിന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതുകൊണ്ടൊന്നും കര്‍ഷകരുടെ സമരം ചെയ്യാനുള്ള അവകാശത്തെ തടയാനാകില്ല. മാത്രമല്ല, സമരം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക- ബാദല്‍ പറഞ്ഞു.