Kerala
ഐ ജിയുടെ പേരില്‍ എഫ് ബി അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്; രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍

തിരുവനന്തപുരം | ഐ ജി. പി വിജയന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരനെ സൈബര്‍ പോലീസ് പിടികൂടി. പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ ശേഖരിച്ച് അക്കൗണ്ടുണ്ടാക്കിയ ശേഷം വ്യക്തികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും തുടര്‍ന്ന് തന്ത്രപരമായി ആളുകളെ കുരുക്കിലാക്കി പണം തട്ടിയെടുക്കുകയുമായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.
അതിനിടെ, ഓണ്‍ലൈന്‍ ഹണി ട്രാപ്പ് നത്തിയ രണ്ട് രാജസ്ഥാന്‍ സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. നഹര്‍സിംഗ്, സുഖ്‌ദേവ് സിംഗ് എന്നിവരെയാണ് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----