വെള്ളത്തിനും തീ പിടിക്കും

Posted on: November 26, 2020 4:23 pm | Last updated: November 26, 2020 at 4:23 pm

ബീജിംഗ് | പ്രകൃതിയുടെ നിയമത്തിന് കടകവിരുദ്ധമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നത്. വെള്ളമൊഴുകുന്ന ടാപ്പിന് അടുത്ത് ഒരു ലൈറ്റര്‍ കത്തിച്ചപ്പോള്‍ തീ പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ചൈനയിലെ പഞ്ചിന്‍ നഗരത്തില്‍ താമസിക്കുന്ന മിസ്സ് വെന്‍ ആണ് ചൈനീസ് സാമൂഹിക മാധ്യമമായ വീബോയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ഞായറാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണ വെള്ള ടാപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ലഭിക്കുന്ന വെള്ളം എണ്ണ കലര്‍ന്നതാണെന്ന് പറയുന്നു വെന്‍. കുടിവെള്ള വിതരണ ശൃംഖലയില്‍ പ്രകൃതി വാതകം കലര്‍ന്നിട്ടുണ്ടെന്ന് ഇവര്‍ പരാതിപ്പെടുന്നു.

മൂന്ന്- നാല് വര്‍ഷം മുമ്പ് തന്നെ കത്തുന്ന വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രാദേശിക കുടിവെള്ള വിതരണ സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ഭൂഗര്‍ഭ വെള്ളത്തില്‍ പ്രകൃതി വാതകം കലര്‍ന്നിട്ടുണ്ടെന്ന് അധികൃതരും പറയുന്നു. വീഡിയോ കാണാം:

 

ALSO READ  ദിനോസറിന്റെ അതേ നടപ്പും ഭാവവുമായി ഒരു ചീങ്കണ്ണി