National
കടലൂരില്‍ കനത്ത നാശം വിതച്ച് നിവാര്‍; രണ്ട് മരണം

ചെന്നൈ | കടലൂരില്‍ ആഞ്ഞ് വീശിയ നിവാര്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു.കടലൂരില്‍നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ രാത്രി 11.30 ഓടെയാണ് നിവാര്‍ കരതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. . വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു.
അഞ്ചുമണിക്കൂറില്‍ കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരും. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്.
തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ ഇന്നും പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍നിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം കാരയ്ക്കല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക.
ഇന്നത്തെ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം എക്‌സ്പ്രസ് സര്‍വീസ് കോയമ്പത്തൂര്‍ തിരുവനന്തപുരം മാത്രം, ചെന്നൈ സെന്‍ട്രല്‍ -മംഗളൂരു സ്‌പെഷല്‍ സര്‍വീസ് സേലം മംഗളൂരു മാത്രം ,ചെന്നൈ സെന്‍ട്രല്‍ ആലപ്പി എക്‌സ്പ്രസ് ഓടുക ഈറോഡ് ആലപ്പുഴ വരെ മാത്രം സര്‍വീസ് നടത്തു