Kerala
പത്ത്, പ്ലസ് ടു അധ്യാപകര്‍ ഡിസംബര്‍ മുതല്‍ സ്‌കൂളിലെത്താന്‍ നിര്‍ദേശം

തിരുവനന്തപുരം | പത്ത്, പ്ലസ്ടു ക്ലാസ് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ എത്തണം. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നിര്‍ദേശം. ഓരോ ദിവസവും ഇടവിട്ടാണ് സ്‌കൂളുകളില്‍ എത്തേണ്ടത്.
അധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയിലാണ് ക്രമീകരണം. വാര്‍ഷിക പരീക്ഷ അടുക്കുന്നതിനാല്‍ റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ടി അധ്യാപകര്‍ തയാറെടുപ്പുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.
---- facebook comment plugin here -----