Eranakulam
എറണാകുളത്ത് അങ്കമാലിയിലും മൂവാറ്റുപുഴയിലും വന്‍ കഞ്ചാവ് വേട്ട

കൊച്ചി | എറണാകുളം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. അങ്കമാലിയിലും മൂവാറ്റുപുഴയിലുമാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് തൊടുപുഴ ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെ പിടിച്ചത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഇടുക്കി വെള്ളത്തൂവല്‍ അരീയ്ക്കല്‍ വീട്ടില്‍ ചന്ദു, തൊടുപുഴ പെരുമ്പള്ളിച്ചിറ ചെളികണ്ടത്തില്‍ വീട്ടില്‍ നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സന്‍ ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
അങ്കമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോയും മൂവാറ്റുപുഴയിലെ ആകോലിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് 35 കിലോയും കഞ്ചാവാണ് പിടിച്ചെടുത്തത്.
---- facebook comment plugin here -----