International
അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; രണ്ട് പോലീസുകാരുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ | മധ്യ അഫ്ഗാനിസ്ഥാനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടും.
നാല്‍പ്പത്തിയഞ്ചിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഷിയ മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന ബമിയാനിലെ രണ്ട് വ്യത്യസ്ത ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ നിഷേധിച്ചിട്ടുണ്ട്
---- facebook comment plugin here -----