Connect with us

Kerala

പ്രതിപക്ഷത്തിനെതിരായ പ്രതികാര രാഷ്ട്രീയത്തിന് പിന്നില്‍ മുഖ്യമന്ത്രി: എം എം ഹസന്‍

Published

|

Last Updated

പത്തനംതിട്ട |  പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയത്തിനു പിന്നില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ പ്രതിദിനം ഉയരുന്ന ആരോപണങ്ങളില്‍ നിന്നു രക്ഷപെടാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വേട്ടയാടല്‍. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ജോസ് കെ മാണിക്കെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ എന്തു കൊണ്ട് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന് എംഎം ഹസന്‍ ചോദിച്ചു.

അഴിമതിക്കെതിരെ ഒരു വോട്ട് എന്നതാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന അജണ്ട. അഴിമതികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സിക്കെതിരെ വികസനത്തിന്റെ പേരില്‍ സമരം ചെയ്യാന്‍ സിപിഎമ്മിന് ഒരു അവകാശവുമില്ലെന്നും ഹസന്‍ പറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തിയത് എ ജിയാണ്. കിഫ്ബി സര്‍ക്കാരാണെന്നാണ് ഇപ്പോള്‍ ധനമന്ത്രി പറയുന്നത്. സര്‍ക്കാരാണെങ്കില്‍ വിദേശഫണ്ട് ഇടപാടുകളില്‍ പുലര്‍ത്തേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കണമെന്നും എം എം ഹസന്‍ പറഞ്ഞു

---- facebook comment plugin here -----

Latest