Fact Check
FACT CHECK: ബംഗാളില്‍ ബി ജെ പിയും അസദുദ്ദീന്‍ ഉവൈസിയും സഖ്യത്തിലോ?

കൊല്‍ക്കത്ത | നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമ ബംഗാളില്‍ അസദുദ്ദീന്‍ ഉവൈസി എം പിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും (എ ഐ എം ഐ എം) ബി ജെ പിയും തമ്മില്‍ സഖ്യമുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നതെന്ന് തോന്നിക്കുന്ന ഒരു ട്വീറ്റ് ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം കൊഴുക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം.
അവകാശവാദം: നവംബര്‍ 20ന് ബി ജെ പിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ് ഇങ്ങനെ വായിക്കാം: വരുന്ന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ എ ഐ എം ഐ എമ്മുമായി ഞങ്ങള്‍ സഖ്യം രൂപവത്കരിച്ചു.
യാഥാര്‍ഥ്യം: പ്രചരിക്കുന്ന ട്വീറ്റ് കൃത്രിമമായി നിര്‍മിച്ചതാണ്. ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അത്തരമൊരു ട്വീറ്റ് വന്നിട്ടില്ല. ബംഗാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് എ ഐ എം ഐ എമ്മും ബി ജെ പിയും സഖ്യത്തിലേര്‍പ്പെട്ടതായി ഇതുവരെ മാധ്യമ റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിട്ടില്ല.