Ongoing News
ഓസീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റില്‍ രോഹിതും ഇശാന്തുമില്ല

മുംബൈ | ആസ്േ്രതലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. പരുക്കേറ്റ രോഹിത് ശര്‍മക്കും ഇശാന്ത് ശര്‍മക്കും ആദ്യ രണ്ടു ടെസ്റ്റുകളില്‍ കളിക്കാനാകില്ല. ഐ പി എല്‍ മത്സരത്തിനിടെ പരുക്കേറ്റ രോഹിത് ശര്‍മ ഇതുവരെ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. നിലവിലെ വിലയിരുത്തല്‍ പ്രകാരം ഡിസംബര്‍ രണ്ടാം വാരത്തില്‍ മാത്രമേ രോഹിതിന് ആസ്‌ത്രേലിയയിലേക്കു പോകാനാകൂ. ആദ്യ രണ്ടു ടെസ്റ്റുകളില്‍ രോഹിതിന് പകരം ശ്രേയസ് അയ്യരാകും കളത്തിലിറങ്ങുക.
ദിവസം കുറഞ്ഞത് 20 ഓവറെങ്കിലും എറിയാന്‍ സാധിക്കുന്ന തരത്തില്‍ ഇശാന്ത് ഫിറ്റ്‌നസ് വീണ്ടെടുത്താലേ ഇശാന്തിനെ ആസ്‌ത്രേലിയയിലേക്ക് പറഞ്ഞയക്കാനാവൂ എന്ന നിലപാടിലാണ് ബി സി സി ഐ. ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഇതിനു പുറമെ, മൂന്ന് ഏകദിനങ്ങളും മൂന്ന് ടി ട്വന്റിയുമുണ്ട്. നവംബര്‍ 27ന് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുക.