Connect with us

First Gear

മുഖംമിനുക്കിയ ഇന്നോവ ക്രിസ്റ്റ ഇന്ത്യയില്‍; വില 16.26 ലക്ഷം മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്നോവ ക്രിസ്റ്റ ഫേസ്ലിഫ്റ്റ് മോഡല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തിച്ച് ടൊയോട്ട. 16.26 ലക്ഷം മുതല്‍ 24.33 ലക്ഷം വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ജിഎക്‌സ്, വിഎക്‌സ്, ഇസഡ്എക്‌സ് ഗ്രേഡുകളില്‍ ഈ ജനപ്രിയ എം പി വി ലഭിക്കും.

അകത്തും പുറത്തും നിരവധി സവിശേഷതകളോടെയാണ് വാഹനമെത്തുന്നത്. രൂപകല്പനയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രീമിയം അനുഭവം ലഭിക്കുന്ന തരത്തില്‍ കാബിനും പരിഷ്‌കരിച്ചിട്ടുണ്ട്. മുന്‍ഭാഗത്തെ ബംപറിന്റെ ഡിസൈനില്‍ മാറ്റം വരുത്തി.

ഇതോടെ കൂടുതല്‍ സ്‌പോര്‍ട്ടി കാഴ്ച വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ഏഴ് എയര്‍ ബാഗുകള്‍ സംവിധാനിച്ചതോടെ സുരക്ഷയും വര്‍ധിച്ചു. വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇടുങ്ങിയ സ്ഥലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ എം ഐ ഡി ഡിസ്‌പ്ലേയോടു കൂടിയ ഫ്രണ്ട് ക്ലിയറന്‍സ് സോനാര്‍ എന്നിവയും ഉള്‍പ്പെടുത്തിയതോടെ സുരക്ഷ കൂടുതല്‍ മെച്ചപ്പെട്ടു.