Connect with us

National

ബംഗാളില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ നേതാവും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍

Published

|

Last Updated

കൊല്‍ക്കത്ത | അസദുദ്ദീന്‍ ഉവൈസി എം പിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) പശ്ചിമ ബംഗാള്‍ കണ്‍വീനര്‍ അന്‍വര്‍ പാഷയും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മജ്‌ലിസ് പാര്‍ട്ടി മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. ഉവൈസി ബി ജെ പിയെ സഹായിക്കാന്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നുവെന്ന് അന്‍വര്‍ പാഷ ആരോപിച്ചു.

സി എ എ, എന്‍ ആര്‍ സി വിഷയങ്ങളില്‍ മമത നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ വലിച്ചുകീറിയതിലൂടെ ഒന്നും നേടാനാവില്ലെന്നും മമത ബാനര്‍ജി ചെയ്തതുപോലെ തെരുവിലിറങ്ങേണ്ടതുണ്ടെന്നും പാഷ ഉവൈസിയെ ഓര്‍മിപ്പിച്ചു. അതേ സമയം അന്‍വര്‍ പാഷയുടെ പുറത്തുപോകല്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എ ഐ എം ഐ എം വാക്താവ് സയിദ് അസിം വഖാര്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയിലെ ചെറിയൊരു മുഖമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പാഷയെ പുറത്താക്കാനിരിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

 

---- facebook comment plugin here -----

Latest