Connect with us

Kerala

ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായി റെയില്‍വെ

Published

|

Last Updated

തിരുവനന്തപുരം |  എറണാകുളം സൗത്ത്-കാരയ്ക്കല്‍, കാരയ്ക്കല്‍-എറണാകുളം സൗത്ത് സ്‌പെഷല്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ചൊവ്വാഴ്ച രാത്രി 10.30 ന് സര്‍വീസ് നടത്താനിരുന്ന എറണാകുളം-കാരയ്ക്കല്‍ സ്‌പെഷല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളി വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.

ബുധനാഴ്ച വൈകുന്നേരം 4.20 ന് സര്‍വീസ് നടത്തുന്ന കാരയ്ക്കല്‍-എറണാകുളം സ്‌പെഷല്‍ ട്രെയിനും തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും. ചൊവ്വാഴ്ച പുറപ്പെടുന്ന എറണാകുളം സൗത്ത്-ഹസ്രത് നിസാമുദീന്‍ പ്രതിവാര സ്‌പെഷല്‍ ട്രെയിനിന് ഒരു സ്ലീപ്പര്‍ ക്ലാസ് കോച്ചു കൂടി അധികമായി അനുവദിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Latest