Connect with us

Saudi Arabia

സഊദിയില്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

Published

|

Last Updated

റിയാദ് | ശസ്ത്രക്രിയ നടത്തുന്നതിനിടെ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ അസീര്‍ മേഖലയിലെ ഖമിസ് മുഷൈത് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ മഹ്ദി അല്‍-ഉമരിയാണ് മരിച്ചതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ശക്തമായ വേദന അനുഭവിച്ചിട്ടും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ തയ്യാറാവുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായതായും ഉടന്‍ മരണപ്പെടുകയുമായിരുന്നെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായി ഖമീസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. മജിദ് അല്‍ ഷഹ്രി പറഞ്ഞു. ജീവിതത്തിന്റെ അവസാന നിമിഷം വരെ ഒരു ഡോക്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ത്യാഗത്തിന്റെ മാതൃകയും , അദ്ദേഹം ഒരു രക്തസാക്ഷിയായിരുന്നുവെന്നും ഡോ: അല്‍ ഷഹ്രി പറഞ്ഞു.

Latest