Connect with us

Covid19

ഓക്‌സ്‌ഫോഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്തി

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടീഷ് മരുന്ന് കമ്പനിയായ ആസ്ട്രസെനിക്കയും ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയും വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന് 90 ശതമാനം ഫലപ്രാപ്തി. മാത്രമല്ല, ഗുരുതരമായ ഒരു പാര്‍ശ്വഫലവും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിന് മറ്റൊരു പ്രധാന ആയുധം കൂടി ലഭിച്ചിരിക്കുകയാണ് ഇതിലൂടെ.

ഒരു മാസത്തില്‍ ആദ്യം ഒരു ഡോസും പിന്നീട് അര ഡോസും നല്‍കിയ പരീക്ഷണത്തിലാണ് 90 ശതമാനം ഫലപ്രാപ്തി രേഖപ്പെടുത്തിയത്. ബ്രിട്ടനിലെയും ബ്രസീലിലെയും അവസാനഘട്ട പരീക്ഷണങ്ങള്‍ വിശകലനം ചെയ്താണ് ഈ തീര്‍പ്പിലെത്തിയത്. ഡോസിംഗ് പഥ്യത്തില്‍ നിന്നുള്ള സംയോജിത വിശകലനം അനുസരിച്ച് ശരാശരി കാര്യക്ഷമത 70 ശതമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് വാക്‌സിനെതിരെ പ്രയോഗിക്കാന്‍ ഈ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്നും വലിയ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് അന്തിമ പരീക്ഷണ ഫലം കാണിക്കുന്നതെന്നും ആസ്ട്ര സി ഇ ഒ പാസ്‌കല്‍ സോരിയോറ്റ് പറഞ്ഞു. ആസ്ട്രസെനിക്കയുടെ പങ്കാളിയായി ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടും പ്രവര്‍ത്തിക്കുന്നുണ്ട്.

നേരത്തേ, അമേരിക്കന്‍ കമ്പനികളായ ഫൈസര്‍, മോഡേണ എന്നിവയുടെതിനും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും 90 ശതമാനം കാര്യക്ഷമത പ്രകടിപ്പിച്ചിരുന്നു.

Latest