Connect with us

Techno

ഗ്യാലക്‌സി നോട്ട് സീരീസ് സാംസംഗ് നിര്‍ത്തുന്നു; മടക്കാവുന്ന ഫോണ്‍ അടുത്ത ജൂണില്‍

Published

|

Last Updated

സ്യോള്‍ | ജനപ്രിയ ഗ്യാലക്‌സി നോട്ട് സീരീസില്‍ പുതിയ മോഡലുകള്‍ ഇനി സാംസംഗ് ഇറക്കില്ല. ആപ്പിളിന് പിന്നാലെ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ഇറക്കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും സാംസംഗ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 3 എന്നാകും ഇതിന്റെ പേര്.

അജു ന്യൂസ് എന്ന ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആപ്പിളിന്റെ മടക്കാവുന്ന ഫോണിനേക്കാള്‍ മുമ്പ് സാംസംഗിന്റെത് ഇറങ്ങും. അടുത്ത ജൂണില്‍ സാംസംഗിന്റെ മടക്കാവുന്ന ഫോണ്‍ ഇറങ്ങുമ്പോള്‍, ആപ്പിളിന്റെത് സെപ്തംബറിലാകും വിപണിയിലെത്തുക.

ഗ്യാലക്‌സി എസ്21ഉം നേരത്തേ തന്നെ ഉപഭോക്താക്കളുടെ കൈകളിലെത്തും. മടക്കാവുന്ന ഫോണിന്റെ അന്തിമ ഉത്പാദനത്തിന് വേണ്ട സാമ്പിളുകള്‍ കമ്പനി വികസിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. എസ് പെന്‍, ഡിസ്‌പ്ലേക്ക് അടിയില്‍ ക്യാമറ എന്നിവയുണ്ടാകും. ഫോട്ടോകള്‍ എടുക്കാന്‍ പിക്‌സലുകള്‍ക്കിടയിലുള്ള വിടവിലൂടെ പ്രകാശം കടത്തിവിടുന്ന സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേയില്‍ ഉപയോഗിക്കുക.