Ongoing News
എ ടി പി കിരീടം മെദ്വെദേവിന്; കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചത് ഡൊമിനിക് തീമിനെ

ലണ്ടന്‍ | ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചുവന്ന് എ ടി പി ടെന്നീസ് കിരീടം സ്വന്തമാക്കി ഡാനിയല്‍ മെദ്വെദേവ്. രണ്ടു മണിക്കൂര്‍ 42 മിനുട്ട് നീണ്ട ഫൈനലിലെ കടുത്ത പോരാട്ടത്തില്‍ യു എസ് ഓപ്പണ്‍ ചാമ്പ്യനായ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെയാണ് മെദ്വെദേവ് തോല്‍പ്പിച്ചത്. സ്‌കോര്‍: 4-6, 7-6, (7/2), 6-4. അഞ്ചു തവണ എ ടി പി കിരീടം നേടിയ നൊവാക് ജോകോവികിനെയും ലോക രണ്ടാം നമ്പര്‍ റഫേല്‍ നദാലിനെയും കഴിഞ്ഞ മത്സരങ്ങളില്‍ മെദ്വെദേവ് തോല്‍പ്പിച്ചിരുന്നു. ഇതോടെ, ഉയര്‍ന്ന റാങ്കിലുള്ള മൂന്ന് പേരെ ഒരു ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തുന്ന ആദ്യ താരമെന്ന നേട്ടവും റഷ്യയുടെ ഈ ഏഴാം സീഡ് തന്റെ പേരിലാക്കി.
പത്താമത്തെ തുടര്‍ച്ചയായ വിജയമാണ് 24കാരന്‍ സ്വന്തമാക്കിയത്.
---- facebook comment plugin here -----