Connect with us

Kerala

സൈബര്‍ ആക്രമണം; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും, തിരുത്തല്‍ വേണം: സുനില്‍ പി ഇളയിടം

Published

|

Last Updated

തിരുവനന്തപുരം | സൈബര്‍ ആക്രമണങ്ങളും സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് എഴുത്തുകാരനും പ്രാസംഗികനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ സുനില്‍ പി ഇളയിടം.

സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുകയും ഹീനമായ അധിക്ഷേപങ്ങള്‍ തടയുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍, അതിനു വേണ്ടി സ്വീകരിക്കുന്ന നിയമ നടപടികള്‍ അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കുന്ന നിലയിലാവരുതെന്ന് ഇളയിടം എഫ് ബിയില്‍ കുറിച്ചു. അത്തരത്തില്‍ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകള്‍ പുതിയ ഭേദഗതിയില്‍ ഉണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ക്ക് വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.