സാരിയില്‍ കെട്ടിത്തൂങ്ങിയാല്‍ അമരത്വമെന്ന്; ആള്‍ദൈവവും രണ്ട് കൂട്ടാളികളും തൂങ്ങിമരിച്ച നിലയില്‍

Posted on: November 22, 2020 7:45 pm | Last updated: November 22, 2020 at 7:45 pm

താനെ  | മഹാരാഷ്ട്രയില്‍ താനെയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും രണ്ട് കൂട്ടാളികളും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സാരിയില്‍ കെട്ടിതൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇവര്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ആട്ടിടയന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

35കാരനായ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിതിന്‍ ബെഹ്റ ഉള്‍പ്പെടെ മൂന്ന് പേരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനത്തിനുള്ളിലെ ഒരു മരത്തില്‍, സാരിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. .ഇവര്‍ മൂന്നു പേരെയും നവംബര്‍ 14 മുതല്‍ കാണാനില്ലായിരുന്നു ഇവര്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി മന്ത്രവാദം നടത്തി വന്നിരുന്ന നിതിന്‍ ബെഹ്‌റയ്‌ക്കൊപ്പം നവംബര്‍ നാലിന് കാട്ടിലേക്ക് പോയ ഇവര്‍ അവിടെ വച്ച് മദ്യപിച്ചു. നാല് സാരിയും ഇവര്‍ കൊണ്ടുപോയിരുന്നു. സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന് മദ്യലഹരിയില്‍ ബെഹ്‌റ പ്രഖ്യാപിച്ചു. ഇതൊക്കെ കേട്ട് മറ്റു രണ്ട് പേരും ബെഹ്‌റക്കൊപ്പം കെട്ടിത്തൂങ്ങുകയായിരുന്നു. എന്നാല്‍ കുട്ടി സ്ഥലത്തു ന്നിന്ന് ഓടിക്കളഞ്ഞു.