Connect with us

National

ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

Published

|

Last Updated

ചെന്നൈ | ചെന്നൈയില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി. നടന്‍ രജനീകാന്തിനെ കണ്ട് ചര്‍ച്ച നടത്തിയതിനു പിന്നാലെയായിരുന്നു ഗുരുമൂര്‍ത്തിയുമായുള്ള കൂടിക്കാഴ്ച.

മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകന്‍ എം കെ അളഗിരിയുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Latest