Connect with us

National

ഹത്‌റാസ് പെണ്‍കുട്ടിയുടെ കുടുംബം വീട്ടുതടങ്കലിന് സമാനമായ അവസ്ഥയില്‍; സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണമെന്ന് പി യു സി എല്‍

Published

|

Last Updated

ലക്‌നൗ | ഉത്തര്‍ പ്രദേശിലെ ഹത്‌റാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം വീട്ടുതടങ്കലിനു സമാനമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് പൗരാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍).
കുടുംബത്തെ പൊതുസമൂഹവുമായി ബന്ധപ്പെടാന്‍ ഇപ്പോഴും അനുവദിക്കുന്നില്ല. സി ആര്‍ പി എഫ് സുരക്ഷ പിന്‍വലിച്ചാല്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാധ്യതയുണ്ട്.

സര്‍ക്കാര്‍ നിര്‍ഭയ ഫണ്ടുവഴി കുടുംബത്തിന് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുക, പെണ്‍കുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുക, കേസ് സി ബി ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന മുന്നോട്ടുവച്ചു.