മുംബൈ എഫ് സിയെ അട്ടിമറിച്ച് നോര്‍ത്ത് ഈസ്റ്റ്

Posted on: November 22, 2020 12:32 am | Last updated: November 22, 2020 at 12:41 am

മഡ്ഗാവ് | ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈ എഫ് സിക്കെതിരെ അട്ടിമറി വിജയവുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. മികച്ച കളി പുറത്തെടുത്തിട്ടും മുംബൈക്ക് ഗോള്‍ തിരിച്ചടിക്കാനായില്ല. ഖാസ്സ കമറയാണ് ഹീറോ ഓഫ് ദ മാച്ച്.

മുഴുവന്‍ സമയവും ഗ്രൗണ്ടിലുണ്ടായിരുന്ന ഖാസ്സ 44 പാസ്സുകളാണ് നല്‍കിയത്. 75 ശതമാനമാണ് പാസ്സിംഗ് കൃത്യത. പത്ത് തവണ എതിരാളികളുടെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടയുകയും ചെയ്തു.

പെനാല്‍ട്ടിയിലൂടെ ക്വേസി അപിയയാണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോള്‍ നേടിയത്. കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മുംബൈക്ക് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പൊളിക്കാനായില്ല. നോര്‍ത്ത് ഈസ്റ്റ് ബോക്‌സില്‍ നിരന്തരം ആക്രമണം അഴിച്ചു വിട്ടിട്ടും മുംബൈ മുന്നേറ്റനിരക്ക് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.