Connect with us

National

ആര്‍ എസ് എസിനെതിരെ പോരാടാന്‍ ആഹ്വനവുമായി തുഷാര്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് മഹാത്മാഗാന്ധിയുടെ പ്രൗത്രന്‍ തുഷാര്‍ ഗാന്ധി. മഹാത്മാ ഗാന്ധിയയുടെ ഭാര്യ കസ്തൂര്‍ബ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പോര്‍ബന്തറില്‍ നടന്നപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രമുള്ള ആര്‍ എസ് എസിനെതിരെ പ്രതിഷേധിച്ചില്ലെങ്കില്‍ ഗാന്ധിയന്‍മാരാണെന്ന് വിളിക്കപ്പെടാന്‍ നമ്മല്‍ അര്‍ഹരല്ലെന്ന് അദ്ദേഹം പരിപാടിയില്‍ സംബന്ധിച്ചവരോടായി അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസ് പ്രവര്‍ത്തകരോടല്ല ശത്രുത. അവരുടെ ഭിന്നിപ്പിന്റെ ആശയത്തോടാണ് ശത്രുത. ആ ആശയം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. മറ്റുളളവര്‍ അത് ചെയ്തിട്ടില്ലെന്ന് ഞാന്‍ പറയുന്നില്ല. ഞങ്ങള്‍ അവരേയും എതിര്‍ക്കുന്നു. ജനാധിപത്യം സംരക്ഷിക്കുക എന്ന കടമ ഗാന്ധിയന്മാര്‍ നിര്‍വഹിക്കണം. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകാധിപതിയെ പോലെ പെരുമാറിയപ്പോള്‍ നാം അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ ശക്തി ഇതുവരെയും മരണപ്പെട്ടിട്ടില്ല. എന്നാല്‍ നാം അത് കരുത്തുറ്റതാക്കേണ്ടതുണ്ടെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

 

 

Latest