Connect with us

National

ഡി എം കെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മുന്‍ എം പി. രാമലിംഗം ബി ജെ പിയില്‍

Published

|

Last Updated

ചെന്നൈ | ഡി എം കെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം പി. കെ പി രാമലിംഗം ബി ജെ പിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിക്കാനിരിക്കെയാണ് രാമലിംഗത്തിന്റെ കൂടുമാറ്റം. ഡി എം കെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി
അളഗിരിയുടെ വിശ്വസ്തനാണ് രാമലിംഗം. അദ്ദേഹത്തിന്റെ വരവ് ഡി എം കെയെ ദുര്‍ബലപ്പെടുത്തുമെന്നും ബി ജെ പിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും പാര്‍ട്ടി തമിഴ്‌നാട് ഘടകത്തിന്റെ ചുമതലയുള്ള സി ടി രവി പറഞ്ഞു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഡി എം കെ രാമലിംഗത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നത്. ഏപ്രിലിലാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും കൃഷി വിഭാഗം സെക്രട്ടറി സ്ഥാനത്തു നിന്നും രാമലിംഗത്തെ നീക്കിയത്.