മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സത്യനാരായണ സര്‍വ്വെ ബി ജെ പിയില്‍

Posted on: November 21, 2020 2:26 pm | Last updated: November 21, 2020 at 2:26 pm

ഹൈദരാബാദ് |  തെലുങ്കാനയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍വ്വെ സത്യനാരായണ ബി ജെ പി യില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷ ബന്ദിസജ്ഞയ്, മുന്‍ എം പി വിവേക് വെങ്കട്ട സ്വാമി എന്നിവരുമായി സത്യനാരായണ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മാറിയത്. സംസ്ഥാനത്ത് നിന്ന് ഒരു എം പി കൂടി ബി ജെ പിയിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്ന് നേതൃത്വം വ്യക്തമാക്കി.

അതേസമയം ബി ജെ പിയുടെ ചാക്കിട്ട് പിടുത്തതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പി ശക്തരാണെന്ന് അവര്‍ തുറന്ന് സമ്മതിക്കുമ്പോള്‍ പിന്നെ എന്തിനാണ് തങ്ങളുടെ എം എല്‍ എമാരെയും മറ്റും വിലക്ക് വാങ്ങുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.