National
യു പിയില്‍ വിഷമദ്യ ദുരന്തത്തില്‍ ആറ് മരണം; 15 പേര്‍ ആശുപത്രിയില്‍
		
      																					
              
              
            
ലക്‌നോ |  യുപിയിലെ പ്രയാഗ്രാജില്‍ വിഷമദ്യം കഴിച്ച് ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമില്യഗ്രാമത്തിലാണ് വിഷമദ്യദുരന്തമുണ്ടായത്.
അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവരാണ് ദുരന്തത്തിന് ഇരകളായത്. സംഭവത്തെ തുടര്‍ന്ന് മദ്യശാല നടത്തിയിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി പറഞ്ഞു. മദ്യത്തിന്റെ സാംപിള്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിടിയിലായ ദമ്പതികള്‍ക്കെതിരെ അനധികൃതമായി മദ്യവില്‍പ്പന നടത്തിയതിന് നിരവധി കേസുകളുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
