Connect with us

National

കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതിയലക്ഷ്യ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊമീഡിയന്‍ കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതിയലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് പുതിയ കേസ്. അഭിഭാഷകനായ അനുജ് സിങിന് കോടതിയലക്ഷ്യ ഹരജിയുമായി മുന്നോട്ടുപോകാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അനുമതി നല്‍കി.

അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതിനെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിനായിരുന്നു കുനാലിനെതിരെ ആദ്യം കോടതിയലക്ഷ്യ കേസെടുത്തത്. സുപ്രീം കോടതി എന്നത് സുപ്രീം ജോക്കായി മാറിയെന്ന് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. കേസില്‍ ശിക്ഷിച്ചാല്‍ പിഴയടക്കില്ലെന്നും ജയിലില്‍ പോകുമെന്നും കുനാല്‍ കമ്ര പറഞ്ഞു.

Latest