Connect with us

Covid19

ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിച്ചാലും തുപ്പിയാലും രണ്ടായിരം രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പൊതുസ്ഥലങ്ങളില്‍ പുകയില ഉപയോഗം നിരോധിച്ചു. പൊതു സ്ഥലങ്ങളില്‍ പുകയില ഉപയോഗിക്കുക, തുപ്പുക, കൊവിഡ് 19 ക്വാറന്റൈന്‍ ലംഘനം, മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നി കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് 2,000 രൂപ പിഴ ചുമത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 500 രൂപയില്‍ നിന്നാണ് പിഴത്തുക രണ്ടായിരമായി ഉയര്‍ത്തിയത്.

ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അംഗീകാരത്തോടെയാണ് ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. മാസ്‌ക് ധരിക്കാത്തതിന് രണ്ടായിരം രൂപ പിഴ, സ്വകാര്യ ആശുപത്രികളില്‍ 80 ശതമാനം ഐസിയു കിടക്കകള്‍ സംവരണം ചെയ്യല്‍, എല്ലാ ജില്ലകളിലും പരിശോധനാ കേന്ദ്രങ്ങള്‍ ഇരട്ടിയാക്കല്‍ എന്നിവ ഉള്‍പ്പെടെ മഹാമാരിയെ നേരിടുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ 28 മുതല്‍ ദേശീയ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. പ്രതിദിന കണക്ക് ആദ്യമായി 5,000 മാര്‍ക്ക് പിന്നിടുകയും നവംബര്‍ 11 ന് 8,000 കടക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest