Connect with us

National

'ലൗജിഹാദ്' രാജ്യത്തെ വെട്ടിമുറിക്കാന്‍ ബി ജെ പി സൃഷ്ടിച്ച പദം: അശോക് ഗഹ്‌ലോട്ട്

Published

|

Last Updated

ജയ്പൂര്‍ |  ലൗ ജിഹാദ് വിവാദത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത്. രാജ്യത്തെ വെട്ടിമുറിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും ബി ജെ പി സൃഷ്ടിച്ചെടുത്ത പദമാണ് ലൗ ജിഹാദെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ് ലോട്ട്. ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തേയും ഭരണഘടനാ വ്യവസ്ഥകളേയും ബി ജെ പി സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു.

ബി ജെ പി ഭരണം കൈയാളുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലൗ ജിഹാദിനെതിരേ നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗെഹ് ലോട്ട്. ലൗ ജിഹാദ് എന്നതിന് നിയമത്തില്‍ വ്യക്തമായ വ്യാഖ്യാനമില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. സ്‌നേഹത്തില്‍ ജിഹാദിന് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Latest