ഹോണറ്റിന്റെയും ഡിയോയുടെയും റെപ്‌സല്‍ ഹോണ്ട എഡിഷന്‍ പുറത്തിറക്കി

Posted on: November 20, 2020 3:26 pm | Last updated: November 20, 2020 at 3:26 pm

ന്യൂഡല്‍ഹി | ഹോണറ്റ് 2.0, ഡിയോ എന്നിവയുടെ റെപ്‌സല്‍ ഹോണ്ട ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണികളിലിറക്കി. ഡിയോ റെപ്‌സല്‍ ഹോണ്ട എഡിഷന് 69,757 രൂപയും ഹോണറ്റ് 2.0 റെപ്‌സല്‍ ഹോണ്ട എഡിഷന് 1.28 ലക്ഷം രൂപയും (എല്ലാം ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില) ആണ് വില. രണ്ട് മോഡലുകള്‍ക്കും റെപ്‌സല്‍ ഹോണ്ട എഡിഷന്‍ പുറത്തിറക്കിയതിലൂടെ റേസിംഗ് ശേഷി വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.

റേസിംഗ് പ്രമേയം വരുന്ന ഗ്രാഫിക്‌സും ഡിസൈനും ഓറഞ്ച് വീല്‍ റിമ്മും ഇരു മോഡലുകള്‍ക്കുമുണ്ട്. യുവാക്കളെ ആകര്‍ഷിക്കുന്ന പുതിയ ഘടകങ്ങളാണുള്ളത്. വേഗതക്ക് പേരുകേട്ട ഡിയോക്കും വിവിധ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവറോടു കൂടിയ പി ജി എം- എഫ് ഐ എച്ച് ഇ ടി എന്‍ജിന്‍, ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഡുവല്‍ ഫംഗ്ഷന്‍ സ്വിച്ച്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പാസ്സിംഗ് സ്വിച്ച്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ  2021 ട്രയംഫ് ബോണെവില്‍ ബോബര്‍ ഇന്ത്യന്‍ വിപണിയില്‍