Connect with us

National

സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി; ഹത്രാസിലെത്തിയത് കലാപത്തിനെന്നും യു പി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി |  ഹത്രാസിലേക്കുള്ള യാത്രക്കിടെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി പോലീസ്. സുപ്രീംകോടതിയിലാണ് യുപി പോലീസ് ഇക്കാര്യം അറിയിച്ചത്.

മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന കലാപമുണ്ടാക്കാനാണ് സിദ്ധിഖ് ഹത്രാസിലെത്തിയതെന്നും യുപി പോലീസ് ആരോപിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച സിദ്ധിക് കാപ്പന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ യുപി സര്‍ക്കാരിനോടും പോലീസിനോടും സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സിദ്ധിഖിന് അഭിഭാഷകനെ കാണാന്‍ സുപ്രീംകോടതി അനുമതി നല്‍കി. വക്കാലത്ത് ഒപ്പിടാനും അനുമതി നല്‍കി. കേസ് വിശദമായി പരിശോധിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

Latest