Connect with us

National

ഉത്തര്‍ പ്രദേശില്‍ കാര്‍ ട്രക്കിലിടിച്ച് 14 പേര്‍ മരിച്ചു

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച ബൊലിറോ കാര്‍ ട്രക്കിലിടിച്ച് ആറ് കുട്ടികളടക്കം 14 പേര്‍ മരണപ്പെട്ടു. വിവാഹ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. യു പിയിലെ പ്രയാഗ് രാജ്- ലഖ്‌നോ ഹൈവേയിലെ ഇന്നാര ഗ്രമത്തിലെ ദസ്‌റജിലവെച്ച് ഇന്നലെ രാത്രി 11.45നാണ് അപകടമുണ്ടായത്.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിനിടയിലേക്ക് കയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരെല്ലാം കുന്ദ ഗ്രാമത്തിലുള്ള കുടുംബാംഗങ്ങളാണ്.

Latest