Connect with us

Covid19

കുതിച്ച് ഉയര്‍ന്ന് കൊവിഡ്; 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലേറെ രോഗികള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോകത്ത് കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. അമേരക്കിയിലും യൂറോപ്പിലുമെല്ലാം രോഗവ്യാപനം അതിതീവ്ര അവസ്ഥയിലെത്തി. 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,72,06,663 ആയി ഉയര്‍ന്നു. 13,64,754 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

അമേരിക്കയില്‍ മാത്രം ഇന്നലെ 1,86,017 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. വൈറസ് മൂലം 2,58,271 പേര്‍ അമേരിക്കയില്‍ മരിച്ചു. 72,25,705 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇന്നലെ 45,576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 59,83,089 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലില്‍ മരണസംഖ്യ 1,68,141 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. ഫ്രാന്‍സില്‍ 20 ലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47,127 പേര്‍ക്ക് ഇതിനകം ജീവനും നഷ്ടപ്പെട്ടു.