Connect with us

Kerala

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ദ സമിതി

Published

|

Last Updated

കോഴിക്കോട് |  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ വ്യോമയാനമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിക്കും. സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നേരത്തെ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുക.

വിമാനാപകടത്തെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയത്.