Connect with us

Gulf

സഊദിയില്‍ ഹുതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം സഖ്യസേന തകര്‍ത്തു

Published

|

Last Updated

റിയാദ് |  സഊദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതി തീവ്രവാദികള്‍ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. സൗദിയുടെ തെക്കന്‍ മേഖലയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണാണ് തകര്‍ത്ത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ക്കാന്‍ കഴിഞ്ഞതായി സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്.