Connect with us

Business

എം ടവറിന് ശിലയിട്ടു; ഉയരുന്നത് നോളജ് സിറ്റിയുടെ കവാടത്തിലെ കമനീയ സൗധം

Published

|

Last Updated

കോഴിക്കോട് | മർകസ് നോളജ് സിറ്റിയുടെ പ്രധാന കവാടത്തിനരികിൽ നിർമ്മിക്കുന്ന സംരംഭമായ എം ടവറിന് മർകസ് നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശിലാസ്ഥാപനം നടത്തി. പതിനാറു നിലകളിലായി ഒന്നര ലക്ഷം സ്ക്വയർഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി എകോമൗണ്ട് ബിൽഡേഴ്‌സ് നിർമ്മിക്കുന്ന അപാർട്മെന്റ് സമുച്ചയത്തിൽ സർവീസ് അപർട്മെന്റുകൾ, ഓഫീസ് സൗകര്യങ്ങൾ, റെസ്റ്റോറന്റ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടാകും. കൂടാതെ നോളജ് സിറ്റിയുടെ കേന്ദ്ര ആസ്ഥാനവും വിവിധ മർകസ് സംരംഭങ്ങളുടെ ഓഫീസും എം ടവറിനുള്ളിലായിരിക്കും. സാംസ്കാരികവും വൈജ്ഞാനികവുമായ വ്യത്യസ്ത ഓഫീസുകൾ എം ടവറിനുള്ളിൽ പ്രവർത്തിക്കും.

ദക്ഷിണേന്ത്യയുടെ വിദ്യാഭ്യാസ നാഗരിക വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിവിധ പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ പൂർത്തിയാകുന്നതെന്നും എം ടവർ ഇതിൽ ബഹുമുഖമായ പദ്ധതികളുടെ കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ എന്നിവർ പ്രാർത്ഥന നടത്തി. നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. നോളജ് സിറ്റി സി ഇ ഒ ഡോ.അബ്ദുൽ സലാം പദ്ധതി അവതരിപ്പിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.

എ പി മുഹമ്മദ് മുസ്‌ലിയാർ , കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, വി.പി.എം ഫൈസി വില്യാപ്പള്ളി, എകോമൗണ്ട് മാനേജിങ് ഡയറക്റ്റർ യഹ്‌യ സഖാഫി, ലാൻഡ് മാർക് എം ഡി അൻവർ സാദാത്, ടാലന്മാർക് എം ഡി, ഹബീബ് റഹ്മാൻ, ഫെസ്ക്കോ എം ഡി ഷൗക്കത് അലി, ലിമോ ടെക്സ് ചെയർമാൻ മൊയ്ദീൻ കോയ ഇംതിബിഷ് ഡയറക്ടർ ഡോ.ഹാഫിസ് ശരീഫ്, ദുൽ കിഫിൽ സഖാഫി കാരന്തൂർ സംബന്ധിച്ചു.