Connect with us

Kerala

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടാണോ കാരണമെന്ന് കൃത്യമായി കണ്ടെത്താനുള്ള സംവിധാനം ഇല്ലെന്ന് ഫോറന്‍സിക് ലാബ്

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണോ എന്ന് കൃത്യമായി കണ്ടെത്താനുള്ള സംവിധാനം ഫോറന്‍സിക് ലാബില്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കി. സംഭവ സ്ഥലത്തു നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച ഫിസിക്‌സ് വിഭാഗം ഫോറന്‍സിക് അസിസ്റ്റന്റുമാരുടെതാണ് മൊഴി. ദേശീയ ലാബിലേക്ക് സാമ്പിളുകള്‍ അയക്കാന്‍ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടി.

സാമ്പിളുകള്‍ പരിശോധിച്ച ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപ്പിടിത്തത്തിന് കാരണമെന്ന് കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ ലാബിലില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഫാനിന്റെ മോട്ടോര്‍ പൂര്‍ണമായും കത്തിനശിച്ചതിനാല്‍ മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായിട്ടില്ല. തീപ്പിടിത്തമുണ്ടാക്കുന്ന വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി, കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബെംഗളൂരുവിലെയോ കൊച്ചിയിലെയോ ലാബിലേക്ക് സാമ്പിളുകള്‍ അയക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.