1.8 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം; അമേരിക്കയില്‍ നിന്നൊരു ഇലക്ട്രിക് ഹൈപര്‍ കാര്‍

Posted on: November 19, 2020 5:05 pm | Last updated: November 19, 2020 at 5:05 pm

വാഷിംഗ്ടണ്‍ | ഇലക്ട്രിക് ബാറ്ററി കരുത്തില്‍ സൂപ്പര്‍ കാര്‍ നിര്‍മിക്കാനൊരുങ്ങി അമേരിക്കന്‍ കമ്പനി. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലേഷന്‍ ഓട്ടോമൊബൈല്‍സ് ആണ് എലേഷന്‍ ഫ്രീഡം എന്ന പേരില്‍ സൂപ്പര്‍കാര്‍ നിര്‍മിക്കുന്നത്. 20 ലക്ഷം യു എസ് ഡോളര്‍ ആണ് വില.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് വെറും 1.8 സെക്കന്‍ഡ് മതി. കാര്‍ബണ്‍ ഫൈബര്‍ മോണോകോക് ഷാസിയാണിതിന്. 1,427 എച്ച് പി കരുത്ത് പകരാന്‍ മൂന്ന് ഇലക്ട്രിക് മോട്ടോറുകളുണ്ടാകും.

നാലാം മോട്ടോര്‍ വെച്ചാല്‍ 1,903 എച്ച് പിയുണ്ടാകും. പരമാവധി വേഗം മണിക്കൂറില്‍ 420 കിലോമീറ്റര്‍ ആണ്. പോര്‍ വിമാനങ്ങളുടെ കോക്പിറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ കാബിന്‍ നിര്‍മിക്കുക.

ALSO READ  ആഡംബര ബൈക്ക് പ്രേമികള്‍ കാത്തിരുന്ന ബി എം ഡബ്ല്യു എസ് 1000 ആര്‍ രാജ്യവിപണിയിലെത്തി