Connect with us

National

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി |  കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധയില്‍ ഇന്ന് വര്‍ധന. 45,576 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 39,000ല്‍ താഴെ മാത്രം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്തിടത്തുനിന്നാണ് ഈ വര്‍ധനയുണ്ടായിരിക്കുന്നതെന്ന് ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ ആകെ എണ്ണം 89.5 ലക്ഷമായി.

കൊവിഡ് ബാധിച്ച് 585 പേര്‍ മരിച്ചതായിവ്യാഴാഴ്ച സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,31,578 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗമുക്തി നിരക്കിലും വ്യാഴാഴ്ച വര്‍ധന രേഖപ്പെടുത്തി. 48,493 പേരാണ് ഇന്നു മാത്രം രോഗമുക്തരായത്.

രാജ്യത്ത് ഇതുവരെ 8,958,483 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 8,383,602 പേര്‍ രോഗമുക്തരായിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയവരും ലക്ഷണങ്ങളില്ലാതെ വീടുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞ് രോഗമുക്തി നേടിയവരും ഇതില്‍ ഉള്‍പ്പെടും. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 93.58% ആണ്.